പ്രളയം: കുട്ടികളുടെ പുനരധിവാസം ഏകോപിപ്പിക്കണം -ബാലാവകാശ കമീഷൻ

തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ട കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും കലക്ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറയും നേതൃത്വത്തിലെ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ കമ്മിറ്റികളുടെ (ഡി.സി.പി.സി) മേൽനോട്ടത്തിൽ നിർവഹിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. ഇൻറേഗ്രറ്റഡ് ചൈൽഡ് െപ്രാട്ടക്ഷൻ സൊസൈറ്റി ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ-സർക്കാറിതര ഏജൻസികളുടെ പ്രവർത്തനം ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ കമ്മിറ്റി ഏകോപിപ്പിക്കണം. പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന കുട്ടികൾ 2015ലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമപ്രകാരമാണ് കമീഷ​െൻറ ഇടപെടൽ. സെപ്റ്റംബർ ഏഴിന് ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുകൂട്ടി കമീഷൻ തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. സ്കൂളുകൾ ഇതിനാവശ്യമായ വിവരങ്ങൾ ജില്ല ശിശുസംരക്ഷണ ഓഫിസർമാർക്ക് അടിയന്തരമായി ലഭ്യമാക്കണം. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെ സ്കൂളിൽ ഹാജരാകാത്തവരും എത്തിയവരുമായ കുട്ടികളുടെ സ്ഥിതി ജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ സഹായത്തോടെ നൽകണം. കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ, സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ച് കമീഷൻ സർക്കാറിന് വിശദ റിപ്പോർട്ട് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.