തിരുവനന്തപുരം: ഹൈദരാബാദ് മലയാളികൂട്ടായ്മയുടെ ശ്രമഫലമായി അരവിന്ദോ ഫാര്‍മസി കമ്പനി 64 ലക്ഷം രൂപയുടെ 1218 ബോക്‌സ് മരുന്നുകള്‍ കെ.എം.എസ്.സി.എല്ലിന് ൈകമാറിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിപണിയിൽ രണ്ട് കോടിയോളം വിലമതിക്കുന്ന ആൻറിബയോട്ടിക്കുകളാണ് നല്‍കിയത്. എട്ട് ലക്ഷം രൂപ വില വരുന്ന ആറ് ടണ്ണോളം വരുന്ന അവശ്യവസ്തുക്കളും മലയാളികൂട്ടായ്മ സ്വരൂപിച്ച് അയച്ചിരുന്നു. ഇതുകൂടാതെ വയനാട് ജില്ലയിലേക്ക് 290 ബെഡുകള്‍, ഷീറ്റുകള്‍, തലയിണകള്‍, ഒരു ടണ്‍ ബ്ലീച്ചിങ് പൗഡര്‍ എന്നിവയും അയച്ചിട്ടുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നേരേത്ത നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.