വീടി​െൻറ കതക് തകര്‍ത്ത് മോഷണം

തൊളിക്കോട്: തൊളിക്കോട് പഞ്ചായത്ത് ചായം വാര്‍ഡിലെ ചാരുപാറയില്‍ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം രാത്രിയില്‍ എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്കൂളിന് സമീപത്ത് ശശികുമാറി​െൻറ വീട്ടില്‍നിന്ന് 50,000 രൂപയും റാഡോവാച്ചും മോഷ്ടിച്ചു. വീടി​െൻറ കതക് തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. വിതുര എസ്.െഎ വി. നിജാമും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ ഇവിടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറി​െൻറ ഗ്ലാസ് അടിച്ചുതകര്‍ത്തിരുന്നു. ചാരുപാറ മേഖലയില്‍ മോഷണം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ കാര്‍ഷികവിളകളും റബര്‍ഷീറ്റും മോഷണം പോയിരുന്നു. ചാരുപാറ, പേരയത്തുപാറ മേഖലയില്‍ രാത്രികാല പട്രോളിങ് ഉൗർജിതാമക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.