കല്ലമ്പലം: ചെങ്ങന്നൂരിൽ ദുരിതാശ്വാസക്യാമ്പിൽ വിവരശേഖരണത്തിനെത്തിയ പുലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് നാവായിക്കുളം മരുതിക്കുന്ന് ഹെന ഡെയ്്ലിൽ പ്രമോദിനെ (33) മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രമോദിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബിന്ദുകൃഷ്ണ തുടങ്ങിയവർ സന്ദർശിച്ചു. കൃത്യനിർവഹണത്തിനിടെ ദുരിതാശ്വാസക്യാമ്പിലെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞുെവച്ച് മർദിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. തിരുവോണ ദിവസമാണ് പ്രമോദും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിലെ രണ്ട് വനിത ഉദ്യോഗസ്ഥരും ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ എസ്.എൻ.യു.പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തി വിവരശേഖരണം നടത്തിയത്. ഇതിനിെട തട്ടിക്കയറിയ ജനപ്രതിനിധി ഉൾപ്പെടെ സി.പി.എം നേതാക്കളും പ്രവർത്തകരുമാണ് തന്നെ ആക്രമിച്ചതെന്ന് പ്രമോദ് പറഞ്ഞു. തഹസിൽദാരുടെ നിർദേശാനുസരണമാണ് എത്തിയതെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മർദനത്തിൽനിന്ന് പിന്മാറാൻ തയാറായില്ലെന്നും പ്രമോദ് പറയുന്നു. ചിത്രം.. IMG-20180831-WA0002.jpg പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രമോദിനെ യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.