നെയ്യാറ്റിന്‍കര: ഗവ. എച്ച്.എസ്.എസിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ക്ലാസ്‌മേറ്റ്‌സ് 1996-97' പ്രളയദുരിത ബാധിതര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കി. കൈത്തറി മുണ്ട്, പുതുവസ്ത്രങ്ങള്‍ എന്നിവ തിരുവനന്തപുരത്തെ റിലീഫ് മെറ്റീരിയല്‍ കലക്ഷന്‍ സെൻററില്‍ ഏല്‍പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അംഗങ്ങള്‍ ശേഖരിച്ച 21,000 രൂപയുടെ ധനസഹായം നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മോഹന്‍കുമാറിന് കൈമാറി. കൂട്ടായ്മയുടെ ഭാരവാഹികളായ എന്‍. പ്രവീണ്‍, എന്‍. മുനീര്‍, ഡി. ശ്യാം, സുമേഷ്, സബീര്‍, രജു എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.