ss

ദുരിതാശ്വാസത്തിനിടെ ഗുരുതര പരിക്കേറ്റവരെ സഹായിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ഗുരുതര പരിക്കേറ്റ മൂന്ന് യുവാക്കൾക്ക് മെച്ചപ്പെട്ട ചികിത്സ ഉൾപ്പെടെ സാധ്യമായ സഹായങ്ങൾ അടിയന്തരമായി ഏർപ്പാടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റവന്യൂ സെക്രട്ടറിക്കും കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ല കലക്ടർമാർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. രക്ഷാ പ്രവർത്തനത്തിനിടെ െവെദ്യുതി തൂണിൽ കാലിടിച്ചാണ് മത്സ്യത്തൊഴിലാളിയായ അർത്തുങ്കൽ സ്റ്റാലിന് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അടയ്ക്കാമരം വയറ്റിൽ വീണാണ് ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി രത്നകുമാറിന് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നടത്തിയ ശേഷം കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് പരിക്കേറ്റത്. പൊന്മുടിയിൽ മരം മുറിക്കുന്നതിനിടെയാണ് യുവകർഷകനായ ബിബിൻ തോമസിന് പരിക്കേറ്റത്. ഇവരെ സർക്കാർ ഉദ്യോസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് സെപ്റ്റംബറിൽ ആലപ്പുഴ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.