വെഞ്ഞാറമൂട്: പണം ആവശ്യപ്പെട്ട വിവരം എസ്.ഐയെ അറിയിച്ചതിന് എ.എസ്.ഐ കടയിൽ എത്തി അക്രമം നടത്തിയതായി പരാതി. കീഴായിക ്കോണം അമ്പലംമുക്കിലെ വഴിയോരക്കട ഉടമ എസ്.അനിൽകുമാറാണ് വെഞ്ഞാറമൂട് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ ഉന്നത െപാലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ഓണത്തോടനുബന്ധിച്ച് എ.എസ്.ഐ 24ന് രാത്രി ഏഴിന് ഫോണിൽ വിളിച്ച് പണം ആവശ്യപ്പെെട്ടന്നാണ് പരാതി. ഈ വിവരം 26ന് രാവിലെ 10ന് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐയെ അറിയിച്ചു. തുടർന്ന് കടയിൽ എത്തിയ എ.എസ്.ഐ ബോർഡുകൾ നശിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്െതന്ന് പരാതിയിൽ പറയുന്നു. അതേസമയം, ഗതാഗത തടസ്സമുണ്ടാക്കുന്നവിധം കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തിരുന്നത് ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും മറ്റ് ആരോപണങ്ങൾ ശരിയല്ലെന്നുമാണ് െപാലീസിെൻ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.