ഉൗഷ്​മള സൗഹാർദത്തി​​െൻറ ഒത്തുചേരലായി ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

തിരുവനന്തപുരം: ഉൗഷ്മളമായ സ്നേഹത്തി​െൻറയും സൗഹാർദത്തി​െൻറയും ഒത്തുചേരലായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സംഗമം െഎക്യപ്പെടലി​െൻറ ആഹ്വാനം കൂടിയായി. ഹോട്ടൽ കാപിറ്റോളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ആമുഖപ്രഭാഷണം നടത്തി. മനുഷ്യർക്കിടയിൽ വിവേചനത്തി​െൻറ മതിലുകൾ പണിയാനുള്ള കുത്സിത ശ്രമങ്ങൾക്കെതിരായ ഒന്നിച്ചുള്ള ശബ്ദമാണ് ഇത്തരം സംഗമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മഹിതമായി കരുതിപ്പോന്ന മൂല്യങ്ങൾപോലും ചോദ്യംചെയ്യപ്പെടുകയാണ്. വർഗീയധ്രുവീകരണ നീക്കങ്ങൾ ശക്തിപ്പെടുന്ന ഇക്കാലത്ത് പ്രതീക്ഷ നൽകുന്നതാണ് ഇത്തരം കൂട്ടായ്മകൾ. സ്വന്തത്തെ മറ്റുള്ളവർക്ക് സമർപ്പിക്കാനുള്ള സന്നദ്ധതയാണ് വ്രതാനുഷ്ഠാനത്തിലൂടെ ആർജിക്കുന്നത്. മനസ്സിനും വാക്കിനും പ്രവൃത്തിക്കും കടിഞ്ഞാണിട്ട് പുതിയ ജീവിതത്തെ കാച്ചിയെടുക്കലാണ് വ്രതാനുഷ്ഠാനത്തിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേർതിരിവുകൾക്കപ്പുറം മാനവിക െഎക്യം ശക്തിപ്പെടുത്തണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു. ത്യാഗത്തി​െൻറയും സ്നേഹത്തി​െൻറയും സഹനത്തി​െൻറയും സന്ദേശമാണ് റമദാനെന്നും അദ്ദേഹം പറഞ്ഞു. മതങ്ങൾ പരസ്പരവിരുദ്ധമെല്ലന്നും അവയെല്ലാം ചേർന്നുനിൽക്കുന്നതാണെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തെപ്പോലെ മതസൗഹാർദം നിലനിൽക്കുന്ന മറ്റൊരു നാടില്ല. അതിലൊരു വിള്ളൽ വരാതെ കാത്തുസൂക്ഷിക്കണം. മറ്റുള്ളവരെ സ്നേഹിച്ചാൽ മാത്രം പോര, ആദരിക്കുകയും വേണം. ഞാൻ മാത്രമല്ല, എല്ലാവരും ശരിയാണെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.െഎ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, പെരുമ്പടവം ശ്രീധരൻ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത, ഫാദർ യൂജിൻ പെരേര, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, സാേങ്കതിക സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ.എം. അബ്ദുറഹിമാൻ, സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന, ലാൻഡ് യൂസ് ബോർഡ് കമീഷണർ എ. നിസാമുദ്ദീൻ, പ്രഫ. ബി. രാജീവൻ, ഭാസുരേന്ദ്രബാബു, കെ.പി. മോഹനൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, കെ.എ. ബീന, കടയ്ക്കൽ അഷ്റഫ്, ഇ.എം. നജീബ്, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, റീജനൽ മാനേജർ വി.എസ്. സലീം, ചീഫ് ഒാഫ് ദി ബ്യൂറോ എം.െജ. ബാബു, വെൽെഫയർപാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ടി. ശാക്കിർ, ശ്രീജ നെയ്യാറ്റിൻകര, കെ.എ. ഷെഫീഖ്, എച്ച്. ഷഹീർ മൗലവി, എം. ആരിഫ്, എൻ.എം. അൻസാരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.