വലിയതുറ: കടല്‍കയറ്റം രൂക്ഷമായ പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. വലിയതുറ, ശംഖുംമുഖം പ്രദേശങ്ങളിലാണ് മന്ത്രിമാരായ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കലക്ടര്‍ കെ. വാസുകി, തഹസില്‍ദാര്‍ ജി.കെ. സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്. ബുധനാഴ്ച രാവിലെ 11ഒാടെ തീരപ്രദേശത്ത് എത്തിയ സംഘം ആദ്യം ശംഖുംമുഖം സന്ദര്‍ശിച്ചു. തകര്‍ന്ന റോഡുകള്‍ നേരില്‍ കണ്ട് സ്ഥിഗതികള്‍ വിലയിരുത്തി. റോഡ് തകരാനുള്ള കാര്യങ്ങളെ കുറിച്ച് വിദഗ്ദസമിതിയെ കൊണ്ട് അന്വേഷിക്കാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. തുടര്‍ന്ന് വലിയതുറ പാലത്തില്‍ എത്തിയ സംഘം പാലത്തിെൻറ അപകടാവസ്ഥ നേരില്‍കണ്ടു. ഗ്രൗണ്ടിന് സമീപത്തെ തകര്‍ന്ന വീടുകള്‍ നോക്കി കാണാനായി തീരത്തേക്കിറങ്ങിയ മന്ത്രിമാര്‍ക്ക് മുമ്പില്‍ പ്രദേശവാസികൾ പരിഭവങ്ങളുമായി എത്തി. തങ്ങളുടെ തകര്‍ന്ന വീടുകളും ദുരിതാശ്വാസക്യാമ്പുകളും നേരില്‍ കാണമെന്ന് അവശ്യം ഉന്നയിച്ചുവെങ്കിലും മറ്റ് പരിപാടികള്‍ ഉള്ളതിനാലും സമയകുറവ് മൂലം സംഘം മടങ്ങി. വീടുകള്‍ നഷ്ടമായവര്‍ക്ക് അടിയന്തരമായി 25000 രൂപ അനുവദിക്കും. സ്ഥലവും വീടും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും നൽകും. തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ വിതരണം ചെയ്യാൻ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രിമാര്‍ പറഞ്ഞു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.