തിരിച്ചടിയാകുന്നത്​ താപവർധനയും ഡ്രഡ്​ജിങ്ങും

വലിയതുറ: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് കടലില്‍ അഞ്ച് കിലോമീറ്റോളം ഡ്രഡ്ജിങ് നടത്തിയതാണ് പനത്തുറ മുതല്‍ വേളിവരെ ഭാഗത്ത് കൂടുതല്‍ കടല്‍കയറ്റത്തിന് കാരണം. വിഴിഞ്ഞത്ത് കടലില്‍ ഒാരോ ദിശയിലേക്ക് ഡ്രഡ്ജിങ് നടത്തുമ്പോള്‍ സമീപപ്രദേശങ്ങളിലേക്ക് കടലി​െൻറ തള്ളിക്കയറ്റം ഉണ്ടാകുമെന്നും ഇതിനെ പ്രതിരോധിക്കാനായി കടല്‍ഭിത്തികളും ട്രയാംഗിള്‍ കോണ്‍ക്രീറ്റ് കട്ടികള്‍ ഉപയോഗിച്ചുള്ള പുലിമുട്ടകളും നിർമിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതി​െൻറ പരിണിതഫലമാണ് ഇപ്പോഴത്തെ കടല്‍കയറ്റം. ഇതിന് പുറമേ സമുദ്രജലത്തിലെ താപവർധനവ് കാരണം വേലിയേറ്റ സമയത്ത് കടല്‍ കൂടുതലായി തീരത്തേക്ക് കയറാനുള്ള സാധ്യതയും ഉണ്ട്. 100 വര്‍ഷത്തിനിടെ സമുദ്രത്തിലെ ജലനിരപ്പ് 10 മുതല്‍ 25 സ​െൻറീമീറ്റര്‍ വരെ ഉയര്‍ന്നതായാണ് കണക്ക്. 1961 മുതല്‍ 2003 വരെ സമുദ്രനിരപ്പിലെ വര്‍ധന പ്രതിവര്‍ഷം 1.8 മില്ലീമീറ്ററായിരുന്നു. സമീപവര്‍ഷങ്ങളില്‍ ഇത് 3.1 മില്ലീമീറ്ററായി ഉയര്‍ന്നു. ആഗോള താപനമാണ് സമുദ്രനിരപ്പ് ഉയരുന്നതി​െൻറ കാരണം. ഇത്തരത്തില്‍ സമുദ്രനിരപ്പ് ഉയരുമ്പോള്‍ സ്വാഭാവികമായുള്ള കടലി​െൻറ താളംതെറ്റും. ഇത്തരം സാഹചര്യങ്ങളില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ കടല്‍ കൂടുതല്‍ തീരത്തേക്ക് കയറും. എന്നാല്‍ ഇത്തവണ ജില്ലയുടെ തീരത്ത് ഡ്രഡ്ജിങ്ങി​െൻറ പരിണിതഫലത്തിനൊപ്പം വേലിയേറ്റ സമയത്ത് കടല്‍ കൂടുതലായി തള്ളിക്കയറാന്‍ തുടങ്ങിയും തിരിച്ചടിയായി. മണ്‍സൂണിൽ തീരത്ത് നിന്ന് കടലെടുക്കുന്ന മണല്‍ തെക്കോട്ടൊഴുകുകയും മണ്‍സൂണ്‍ കഴിയുന്നതോടെ കടല്‍തന്നെ മണൽ തിരിച്ചെത്തിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് കടലി​െൻറയും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെയും ജിവിതത്തെ നൂറ്റാണ്ടുകളായി നിർണയിച്ചിരുന്നത്. ഇത് മൂലം ഒരിക്കലും തീരം നഷ്ടമാവാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇതിന് വീപരീതമായി കടല്‍ എടുക്കുന്ന മണല്‍ തിരികെ എത്താത്തത് കാരണം തീരങ്ങള്‍ ഇല്ലാത്ത അവസ്ഥയാകും ഭാവിയിൽ സംജാതമാവുക. ഓരോ കടലാക്രമണവും തീരത്ത് നാശംവിതക്കുമ്പോള്‍ ആഗോളതാപനത്തെയും കാലംതെറ്റിയ കാലാവസ്ഥയെയും മാത്രം കുറ്റം പറഞ്ഞ് തടിയൂരുന്നവര്‍ കടലി​െൻറ മക്കളുടെ ജീവനുകളും ജീവിനോപാധികളും നഷ്ടമാക്കുന്നതി​െൻറ പിന്നിലെ യാഥാർഥ്യം പലപ്പോഴും തിരിച്ചറിയാതെ പോകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.