കൊട്ടാരക്കര: സംസ്ഥാന യുവജന ബോര്‍ഡിെൻറ സഹകരണത്തോടെ ദേശാഭിമാനി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്, ഹരിജന്‍ വായനശാല മുട്ടറ, സീമാക്, കൊല്ലം ചാപ്റ്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിൽ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോൺ: 9048698353 ,9496398081. ക്ലാസ് നാലുമുതൽ കൊട്ടാരക്കര: സെൻറ് ഗ്രിഗോറിയോസ് കോളജില്‍ ഡിഗ്രി, പി.ജി റെഗുലര്‍ ക്ലാസുകള്‍ ജൂണ്‍ നാലിന് ആരംഭിക്കുമെന്ന്‍ പ്രിന്‍സിപ്പൽ അറിയിച്ചു മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു കൊട്ടാരക്കര: കെവിെൻറ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊട്ടാരക്കര ടൗണില്‍ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുലമണ്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന്‍ നടന്ന പ്രതിഷേധയോഗം യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ് ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് അനീഷ് കിഴക്കേകര, അജിത് ചാലുകോണം, അരുണ്‍ കാടംകുളം, പ്ലാക്കോട് അജിത്ത്, അശ്വനി, ദിലീപ് നെടുവത്തൂര്‍, അരുണ്‍ അവണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.