സർക്കാറി​െൻറ മുന്തിയ പരിഗണന വിദ്യാഭ്യാസമേഖലക്ക് -മന്ത്രി കെ. രാജു

കുളത്തൂപ്പുഴ: വികസനം മുരടിച്ച സർക്കാർ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് പതിനായിരം കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി തേടിയതായി മന്ത്രി കെ.രാജു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി ചെലവഴിച്ച് കല്ലുവെട്ടാംകുഴി ഹയ‌ർസെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റെന്തിനെക്കാളും സർക്കാർ മുന്തിയ പരിഗണന നൽകുന്നത് വിദ്യാഭ്യാസമേഖലക്കാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതി​െൻറ ഭാഗമായി ലാപ്ടോപ്പും പ്രൊജക്ടറും മറ്റ് ഉപകരണങ്ങളും നൽകിയിട്ടുണ്ട്. പൂർവവിദ്യാർഥികളുടെയും പി.ടി.എയുടെയും സഹകരണത്തോടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചാൽ സ്കൂളി​െൻറ കൂടുതൽ വികസനത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി അവശേഷിക്കുന്ന ക്ലാസ് മുറികളും ഹൈടെക് ആക്കുമെന്നും മന്ത്രി പറഞ്ഞു. പി.ടി.എ പ്രസിഡൻറ് സാബു എബ്രഹാം അധ്യക്ഷതവഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ശെന്തുരുണി വന്യമൃഗ സംരക്ഷണകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സ്കൂളിന് വാങ്ങിനൽകുന്ന ഉപകരണങ്ങളുടെ സർട്ടിഫിക്കറ്റും യോഗത്തിൽ മന്ത്രി കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ, ജില്ല പഞ്ചായത്ത് അംഗം കെ.ആർ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം രവീന്ദ്രൻപിള്ള, പഞ്ചായത്ത് അംഗങ്ങളായ പി. അനിൽകുമാർ, ശ്രീലത, പ്രിൻസിപ്പൽ വി.എസ്. സുചിത്ര, സ്റ്റാഫ് സെക്രട്ടറി രശ്മി രഘുനാഥ് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കുളത്തൂപ്പുഴ: കൂവക്കാട് ഗവ. ഹൈസ്കൂളിൽ നിലവിലുള്ള ഫിസിക്കൽ സയൻസ് (തമിഴ്), എച്ച്.എസ്.എ (തമിഴ്) എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വെള്ളി രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ഇന്ന് കുളത്തൂപ്പുഴ: നിർമാണം പൂർത്തിയായ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ് കോംപ്ലക്സ് ബഹുനില മന്ദിരം വ്യാഴാഴ്ച മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കൊമേഴ്സ്യൽ കോംപ്ലക്സി​െൻറ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. എൻ.കെ. േപ്രമചന്ദ്രൻ എം.പി, കലക്ടർ എസ്. കാർത്തികേയൻ, പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.