മഴയിൽ കനത്ത നാശനഷ്​ടം; വെളിയത്ത് കർഷകർ പ്രതിസന്ധിയിൽ

വെളിയം: ശക്തമായ മഴയെതുടർന്ന് വെളിയം, കരീപ്ര പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടം. നെല്ല്, പച്ചക്കറി, വാഴ, മരച്ചീനി എന്നിവയാണ് നശിച്ചത്. നൂറോളം കർഷകർ ഇതുമൂലം പ്രതിസന്ധിയിലായി. കുലച്ച മൂവായിരത്തോളം വാഴകൾ നിലംപൊത്തി. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വെളിയം പഞ്ചായത്തിലെ ഓടനാവട്ടം, കുടവട്ടൂർ, തുറവൂർ, വെളിയം, കട്ടയിൽ, അമ്പലത്തുംകാല എന്നിവിടങ്ങളിലെ കൃഷികളാണ് ഭാഗികമായി നശിച്ചത്. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്ന കൃഷിയിടങ്ങൾ വെള്ളത്തിലായി. മഴ ശക്തമാകുന്നതോടെ പ്രദേശത്തെ കൃഷികൾ പൂർണമായും നശിക്കാൻ സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു. സമീപത്തെ കരീപ്ര പഞ്ചായത്തി​െൻറയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ നെൽകൃഷിക്കാണ് പ്രാധാന്യം. മേഖലയിൽ 178 ഏക്കറിൽ നെൽകൃഷി ചെയ്യുന്നുണ്ട്. എന്നാൽ ജലം കെട്ടിക്കിടന്ന് കൃഷി നശിക്കുകയാണ്. ഇതിന് പുറമെ വാഴക്കൃഷിയും പച്ചക്കറി കൃഷിയും നാശത്തിലാണ്. പഠനോപകരണ വിതരണം പത്തനാപുരം: കെ.എസ്.ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടം വെള്ളംതെറ്റി ആദിവാസി കോളനിയിലെ കുട്ടികൾക്ക് പഠനനോകരണം വിതരണം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എൻ. ജഗദീശൻ ഉദ്ഘാടനം ചെയ്തു. ആദിവാസി മൂപ്പൻ രാജൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടിവ് അംഗം മധുസൂദനൻ നായർ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം. ഷാജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി. അൻസാർ, കമ്മിറ്റിയംഗങ്ങളായ എച്ച്. സൈനുദീൻ, കെ. മധു, ബ്രാഞ്ച് സെക്രട്ടറി ഷാജി, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം എ.ജി. മുരളീധരൻനായർ എന്നിവർ സംസാരിച്ചു. ഇഫ്താർ കിറ്റ് വിതരണം അഞ്ചൽ: പീപ്പിൾ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. അഞ്ചൽ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് കൾചറൽ സ​െൻററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി അഞ്ചൽ ഏരിയ പ്രസിഡൻറ് എ. ജലാലുദീൻകുട്ടി നിർവഹിച്ചു. ജനസേവനവിഭാഗം ഏരിയ കോഓഡിനേറ്റർ സലിം മൂലയിൽ അധ്യക്ഷത വഹിച്ചു. നവാസ്, അൽ അമീൻ, അസ്ഹർ, ഷംസുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.