തിരുവനന്തപുരം: സർക്കാറിെൻറ രണ്ടാം വാർഷികാഘോഷം നടക്കുന്നത് മുഖ്യമന്ത്രിയുടെ ദയനീയ ഭരണപരാജയങ്ങളുടെ മധ്യേയാണെന്ന് വി.എം. സുധീരൻ. കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ല. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. മനുഷ്യജീവന് ഒട്ടും വിലയില്ലാത്ത സ്ഥിതിവിശേഷം. ക്വട്ടേഷൻ സംഘങ്ങളും ക്രിമിനൽ കൂട്ടങ്ങളും കൊലപാതകികളും നാട്ടിൽ അഴിഞ്ഞാടുകയാണ്. പൊലീസ്- ക്രിമിനൽ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ ഇതുപോലൊരു സാഹചര്യം മുമ്പെങ്ങും കേരളത്തിൽ ഉണ്ടായിട്ടില്ല. മാധ്യമപ്രവർത്തകരോട് ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന മുഖ്യമന്ത്രിയുടെ ശൈലി ജനാധിപത്യ ഭരണകൂടത്തിെൻറ തലവന് ഒട്ടും യോജിച്ചതല്ല. ഭരണച്ചെലവ് കുറയ്ക്കാൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രിതന്നെ അനാവശ്യ ഉപദേശകവൃന്ദത്തെ നിയമിച്ച് ഖജനാവ് ധൂർത്തടിക്കുകയാണ്. ബി.ജെ.പി ഇതര സർക്കാറുകളെ കശാപ്പുചെയ്യാൻ കഴുകനെപ്പോലെ കാത്തിരിക്കുന്ന മോദി സർക്കാറിെൻറ കൈയിലേക്ക് ആയുധമെറിഞ്ഞുകൊടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പിണറായിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.