സൗജന്യ പഠനോപകരണ വിതരണം

തിരുവനന്തപുരം: പീപിൾസ് ഫൗണ്ടേഷൻ കേരളയുടെയും കിഴക്കനേല ഇസ്ലാമിക് സ​െൻററി​െൻറയും ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. ഇതിനോടനുബന്ധിച്ച് ചേർന്ന യോഗം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി ഉദ്ഘാടനം ചെയ്തു. പീപിൾസ് ഫൗണ്ടേഷൻ കോഒാഡിനേറ്റർ എം.എസ്.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് ഹെഡ്മാസ്റ്റർ വിജയകുമാർ, വെൽഫെയർ പാർട്ടി വർക്കല മണ്ഡലം പ്രസിഡൻറ് എ.കെ. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. ഇസ്ലാമിക് സ​െൻറർ സെക്രട്ടറി അബ്ദുൽ ഹഖീം സ്വാഗതവും ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം വർക്കല ഏരിയ കൺവീനർ ജെ.കെ. ബുഷറ നന്ദിയും പറഞ്ഞു. കാപ്ഷൻ പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം യോഗം നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.