നെടുമങ്ങാട്: സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിെൻറ ഉദ്ഘാടനം നടക്കുന്ന നെടുമങ്ങാട് ടൗൺ എൽ.പി സ്കൂളും നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ഒരുങ്ങുന്നു. സ്കൂൾ മതിലുകളിലും ചുവരുകളിലും ചിത്രങ്ങളാൽ അലങ്കരിക്കുകയും ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും െചയ്യുന്ന ജോലി അവസാനഘട്ടത്തിലാണ്. എൽ.പി സ്കൂളിൽ ആദ്യക്ഷരം നുണയാനെത്തുന്നവരെ സ്വാഗതംചെയ്യാൻ വിവിധരൂപത്തിലും വർണങ്ങളിലും ചിത്രവേലകൾ നടത്തിയ ബഞ്ചുകളും ഡസ്ക്കുകളും പണിപൂർത്തിയായി. ക്ലാസ് മുറികളിൽ സീലിങ് നടത്തി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.