സൗജന്യ പി.എസ്.സി പരിശീലന ക്ലാസ്​

ഇരവിപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറയും കൃപാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് ഗോപാലശ്ശേരിയിൽ തുടക്കമായി. പഞ്ചായത്ത് എൽ.പി.എസിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടത്താനം സുനിൽ അധ്യക്ഷതവഹിച്ചു. കൗൺസിലർ സലീന മുഖ്യപ്രഭാഷണം നടത്തി. വിനീഷ്, അരുൺ, ബിജു, ശരണ്യ എന്നിവർ സംസാരിച്ചു. കാലവർഷം കനത്തതോടെ ചക്കക്ക് കഷ്ടകാലം മയ്യനാട്: കാലവർഷം കനത്തതോടെ സംസ്ഥാനത്തി​െൻറ ഔദ്യോഗിക ഫലമായ ചക്കക്ക് കഷ്ടകാലം തുടങ്ങി. മഴ തുടങ്ങിയതോടെ ചക്ക വിലയ്ക്കെടുക്കാൻ ആൾ എത്താതായതാണ് ചക്കക്കും കർഷകർക്കും കഷ് ടകാലമായത്. മഴ തുടങ്ങിയതോടെ ചക്ക പഴുത്തുവീഴാൻ തുടങ്ങി. തമിഴ്നാട്ടിൽനിന്നും പെരുമ്പാവൂരിൽനിന്നും ആെളത്തിയാണ് വീടുകളിൽ കയറിയിറങ്ങി ചക്ക മൊത്തമായി വാങ്ങിയിരുന്നത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്കക്ക് നല്ല ഡിമാൻഡും ഉണ്ടായിരുന്നു. എന്നാൽ, മഴക്കാലത്ത് പ്ലാവിൽ കയറാൻ പറ്റാത്തതിനാൽ ചക്ക വാങ്ങാനെത്തിയിരുന്നവർ ഇപ്പോൾ പിന്മാറിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.