ഇരവിപുരം: വൈദ്യുതി സുരക്ഷാ മാസാചരണ ഭാഗമായി കെ.എസ്.ഇ.ബി കൊല്ലം ഡിവിഷെൻറ നേതൃത്വത്തിൽ നടത്തി. മാടൻനടയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഡിവിഷനുകീഴിലെ പത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് പരിധികളിൽ ബോധവത്കരണം നടത്തിയശേഷം ശക്തികുളങ്ങരയിൽ സമാപിച്ചു. പ്രതിഭാസംഗമം സംഘടിപ്പിച്ചു കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി ചാരിറ്റി വിങ്ങിെൻറ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരം നൽകി. വിദ്യാർഥികൾക്ക് പഠനോപകരണം വിതരണംചെയ്തു. കൊല്ലം സിറ്റി പൊലീസ് ഭരണ വിഭാഗം എ.സി.പി എൻ. രാജൻ ഉദ്ഘാടനം ചെയ്തു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലോചന ഉന്നത വിജയംനേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. സമൃദ്ധി കൺവീനർ ജി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. യുവകവി ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു, മായ, സമൃദ്ധി പ്രവർത്തകരായ രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ, രതീഷ്, രാജേന്ദ്രപ്രസാദ്, രമണൻ, എൽ.ബി. ഷിബു എന്നിവർ സംസാരിച്ചു. രാജീവ് സ്വാഗതവും അൻസാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.