തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷെൻറ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജുകളിലെ ടൈപ് 1 സെൻററുകളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ് 2 പ്രമേഹത്തെക്കാളും സങ്കീര്‍ണമാണ് കുട്ടികളിലേത്. ചികിത്സാ ചെലവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാ മിഷന്‍ മിഠായി പദ്ധതി ആവിഷ്‌കരിച്ചത്. ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.