കൊല്ലം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ. കേരളമെന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മാനുഷികമൂല്യങ്ങളും ഉയർന്ന മാനവികചിന്തകളും തകർക്കാൻ അനുവദിക്കരുത്. ഒരു സാമൂഹിക പ്രശ്നമെന്നനിലയിൽ സമൂഹമാകെ ഇതിനെതിരെ രംഗത്തുവരണം. ഈ കൊലപാതകത്തിൽ യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം കലർത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.