അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ ആർച്ചൽ ഒാലിയരിക് വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ ഓയിൽപാം, ആർ.പി.എൽ എസ്റ്റേറ്റുകളുടെ സാമീപ്യം ഓലിയരിക് ടൂറിസത്തിെൻറ സാധ്യത വർധിപ്പിക്കുന്നതാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സൗകര്യാർഥം വിശ്രമിക്കുന്നതിനും കുളിക്കുന്നതിനും മറ്റുമായി മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമൊരുക്കുന്നതിനുള്ള പദ്ധതി ഏരൂർ ഗ്രാമപഞ്ചായത്ത് തയാറാക്കി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രദേശത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ടൂറിസം വകുപ്പിന് കൈമാറി. കിഴക്കൻ മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ ജടായുപാറ, പാലരുവി, കുംഭാവുരുട്ടി, കുറ്റാലം, മലമേൽ മുതലായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചുള്ള വികസനപദ്ധതിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം േമയ് 31 ന് വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. അമ്മൻനട ഡിവിഷനിൽ പ്രചാരണം സമാപിച്ചു; വ്യാഴാഴ്ച വോട്ടെടുപ്പ് ഇരവിപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം കോർപറേഷനിലെ അമ്മൻനട ഡിവിഷനിൽ കലാശക്കൊേട്ടാടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. വ്യാഴാഴ്ചയാണ് േവാട്ടെടുപ്പ്. വെള്ളിയാഴ്ച വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. എൽ.ഡി.എഫിനുവേണ്ടി ചന്ദ്രികദേവിയും യു.ഡി.എഫിനുവേണ്ടി ഒ. ജയശ്രീയും ബി.ജെ.പിക്കുവേണ്ടി പി. ഗംഗയുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിലെ അൻജു കൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. മൂന്നു മുന്നണികളുെടയും ജില്ലയിലെ പ്രമുഖനേതാക്കൾ കലാശക്കൊട്ടിന് എത്തിയിരുന്നു. കലാശക്കൊട്ട് നടന്ന സമയം സംസ്ഥാന ഹൈേവയിൽ ചെമ്മാംമുക്ക് മുതൽ അയത്തിൽവരെ വലിയ വാഹനങ്ങൾ പൊലീസ് കടത്തിവിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.