തിരുവനന്തപുരം: യൂനിേഫാം നൽകരുതെന്ന് കോടതികൾ നിർദേശിച്ചവർ പോലും ക്രമസമാധാന ചുമതല വഹിക്കുന്ന കേരള പൊലീസ് കുറ്റവാളി സംഘങ്ങളുടെ കൂടാരമായി. വർഷങ്ങളായി ഒരേ കസേരയിൽ ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർ. ഇവർക്കെതിരെ വകുപ്പുതല നടപടിപോലുമില്ല. ചില ഉേദ്യാഗസ്ഥരുടെ തന്നിഷ്ടം തിരുത്താനും നടപടിയില്ല. പൊലീസിൽ രാഷ്ട്രീയ താൽപര്യം െവച്ചുള്ള നിയമനം പുരോഗമിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. പൊലീസ് സേനയിലെ 1150 ഒാളം പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്നാണ് ഒൗദ്യോഗിക കണക്ക്. ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർ കൂടുതൽ തിരുവനന്തപുരത്താണ്; 220 പേർ. പല യൂനിറ്റുകളിൽനിന്ന് ഡെപ്യൂേട്ടഷൻ ഉൾപ്പെടെ നേടി തിരുവനന്തപുരത്ത് എത്തിയവർ പിന്നീട് മാതൃയൂനിറ്റിലേക്ക് മടങ്ങാത്തതാണ് തിരുവനന്തപുരത്ത് ഇവരുടെ എണ്ണം കൂടാൻ കാരണം. പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടിക തയാറാക്കണമെന്ന ഹൈകോടതി നിർദേശത്തെതുടർന്ന് എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വർഷങ്ങൾക്കുശേഷമാണ് ഇവരുടെ പട്ടിക തയാറാക്കിയത്. എന്നാൽ, ഇത്തരം ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തുന്നതുൾപ്പെടെ നടപടി സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. പൊലീസിലെ 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പൊലീസുകാരും ക്രിമിനല്‍ കേസ് പ്രതികളാണ്. സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.