ചവറ: കെവിെൻറ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തട്ടാശ്ശേരിയിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷന് സമീപമാണ് പാത ഉപരോധിച്ചത്. സാധാരണക്കാർക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത വിധം പൊലീസിനെ കയറൂരി വിട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പൊഴിയണമെന്ന് അവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പാർലമെൻററി വൈസ് പ്രസിഡൻറ് ആർ. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ശരത് പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രവർത്തകരെ സി.ഐ ഗോപകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് നീക്കി. കുറ്റിയിൽ മുഹ്സിൻ, ജാക്സൺ, വിഷ്ണു വേണുഗോപാൽ, ശ്രീകുമാർ, അനസ്, മുകേഷ്, റിനോസ്, രാജിത്ത്, അജ്മൽ, ഷെമീർ, ഷെബീർഖാൻ, വിനായക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.