കൊല്ലം: ജോൺ എബ്രഹാമിെൻറ 31ാം ചരമദിനാചരണത്തിെൻറ ഭാഗമായി ബുധനാഴ്ച കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന സ്മൃതി ദിനാചരണം സംവിധായകനും ഛായാഗ്രഹകനുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. േജാൺ എബ്രഹാം േഫാറം ഫോർ സിനിമാ എസ്തെറ്റിക്സിെൻറ ആഭിമുഖ്യത്തിൽ രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ജാഫ്ക പ്രസിഡൻറ് ടി.ജി. സുരേഷ് കുമാർ അധ്യക്ഷതവഹിക്കും. ഗ്രാംഷി സാംസ്കാരിക പഠനകേന്ദ്രം പ്രസിഡൻറ് രാധ കാക്കനാടൻ സംസാരിക്കും. തുടർന്ന് ജോണിെൻറ സിനിമയുടെ പ്രദർശനവും നടക്കും. ഉച്ചക്ക് 2.30 മുതൽ 'ജോൺ എബ്രഹാമിെൻറ ചലച്ചിത്ര സങ്കൽപം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംവിധായകൻ ആർ. രാജ്മോഹൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.