രണ്ട് കിലോ കഞ്ചാവുമായി സ്ത്രീ അറസ്​റ്റിൽ

അഞ്ചൽ: കഞ്ചാവുമായി സ്ത്രീ അറസ്റ്റിൽ. കരുകോൺ നിഷ മൻസിലിൽ ഷാഹിദ(50)യാണ് അറസ്റ്റിലായത്. നേരത്തേ മറ്റൊരു കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. റൂറൽ എസ്.പി ബി. അശോക​െൻറ നേതൃത്വത്തിലുള്ള ആൻറി നാർകോട്ടിക് സ്ക്വാഡാണ് കഴിഞ്ഞദിവസം രാത്രി ഒന്നോടെ അഞ്ചൽ ചന്തമുക്കിൽ ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു. ഓട്ടോയിൽ കഞ്ചാവുമായി വരുേമ്പാഴാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ഷാഹിദ തമിഴ്നാട്ടിലെ മധുര, തേനി, കമ്പം മുതലായ പ്രദേശങ്ങളിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മകളെയും മരുമകനെയും കഞ്ചാവ് കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുമകൻ ജയിൽ ശിക്ഷയനുഭവിച്ചുവരികയാണ്. ആൻറി നാർകോട്ടിക് എസ്.ഐ എസ്. ബിനോജ്, ഗ്രേഡ് എസ്.ഐ ശിവശങ്കര പിള്ള, ഗ്രേഡ് എ.എസ്.ഐമാരായ അജയകുമാർ, ഷാജഹാൻ, ആഷിർ കൊഹൂർ, സി.പി.ഒ മാരായ കെ.കെ. രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബിജു ഷാനവാസ്, വനിതാ സിവിൽ പൊലീസ് ഓഫിസർ ജയന്തി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.