സ്​കൂൾ പാചകപ്പുരകൾക്ക് രജിസ്​േട്രഷൻ നിർബന്ധം -ബാലാവകാശ സംരക്ഷണ കമീഷൻ

തിരുവനന്തപുരം: സ്കൂളുകളിലെ പാചകപ്പുരകൾക്ക് രജിസ്േട്രഷൻ എടുത്തിട്ടുണ്ടെന്ന് അധ്യയന വർഷാരംഭത്തിൽ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഉപജില്ല വിദ്യാഭ്യാസ ഓഫിസറും നൂൺമീൽ ഓഫിസറും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം. സ്കൂൾ പാചകപ്പുരകൾക്ക് വൃത്തിയും വെടിപ്പും ആവശ്യമായ സ്ഥലസൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകണം. പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും വെള്ളവും ശുചിയാണെന്നും പാചകത്തൊഴിലാളികൾക്ക് ശാരീരീകക്ഷമത ഉണ്ടെന്നും ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തണം. തോന്നയ്ക്കൽ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കാനിടയായ കേസ് പരിഗണിക്കവെയാണ് കമീഷൻ എല്ലാ സ്കൂളുകൾക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ സ്കൂളിന് ഭക്ഷ്യസുരക്ഷ രജിസ്േട്രഷനോ പാചകത്തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ പാചകസാധനങ്ങൾക്ക് നിലവാരമോ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് കമീഷൻ ഇൗ നിഗമനത്തിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.