കശുവണ്ടി വ്യവസായികളെ കബളിപ്പിച്ച് കോടികൾ കവർന്ന യുവാവ്​ അറസ്​റ്റിൽ

കൊല്ലം: വ്യാജരേഖകളിലൂടെ കശുവണ്ടി വ്യവസായികളെയും ഇടനിലക്കാരെയും കബളിപ്പിച്ച് കോടികൾ കവർന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വാളകം അമ്പലക്കര വാഴവിളവീട്ടിൽ അനീഷ്ബാബുവാണ് (27) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിലായത്. തൃക്കോവിൽവട്ടം ജയലക്ഷ്മി കാഷ്യൂസ് ഉടമ പങ്കജാക്ഷനിൽനിന്ന് അഞ്ച് കോടി രൂപ കവർന്ന കേസിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ ലൈസൻസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പങ്കജാക്ഷനിൽനിന്ന് ഒരുവർഷം മുമ്പാണ് അനീഷ് പണം വാങ്ങിയത്. തോട്ടണ്ടി എത്തിക്കാമെന്ന് ഉറപ്പുനൽകിയ ദിവസം ചരക്ക് എത്തിയില്ല. സാങ്കേതികകാരണങ്ങളുടെ തടസ്സം പറഞ്ഞ് അവധികൾ പലത് വാങ്ങിയെങ്കിലും തോട്ടണ്ടി എത്താതിരുന്നതോടെയാണ് സംശയമുണ്ടായത്. തുടർന്ന് മറ്റ് ഇടനിലക്കാരോടും തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ലൈസൻസികളോടും ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൃത്രിമമായി നിർമിച്ച വ്യാജരേഖകളും ലൈസൻസുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തുടർന്നാണ് അനീഷിനെതിരെ ഫാക്‌ടറി ഉടമ പൊലീസിൽ പരാതിനൽകിയത്. തട്ടിപ്പി​െൻറ വ്യാപ്‌തി ബോധ്യമായ അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സംസ്ഥാനം വിടുന്നതിനായി ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയാലായത്. വിമാനത്താവളത്തിൽ തടഞ്ഞുവെച്ച അനീഷിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.