പൊലീസ് ജനങ്ങളുടെ സേവകരാകണം -മന്ത്രി കെ. രാജു കുളത്തൂപ്പുഴ: പരിമിതമായ സൗകര്യങ്ങൾക്കിടയിൽനിന്ന് മികച്ചസേവനം കാഴ്ചവെക്കാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പല കാരണങ്ങളാല്‍ പലപ്പോഴും പഴികേൾക്കാൻ ഇടയാവുന്നുണ്ടെന്ന് മന്ത്രി കെ. രാജു. പൊലീസ് ജനങ്ങളുടെ യജമാനന്മാരാകാതെ സേവകരായി പ്രവർത്തിക്കണം. കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലുവെട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അഖില കൃഷ്ണയെ മന്ത്രി അനുമോദിച്ചു. ജില്ലാ പ്രസിഡൻറ് എസ്. നജീം അധ്യക്ഷത വഹിച്ചു. ജില്ല റൂറൽ പൊലീസ് മേധാവി ബി. അശോകൻ, ജില്ലാപഞ്ചായത്ത് അംഗം കെ.ആർ. ഷീജ, അസോസിയേഷൻ സെക്രട്ടറി വി.പി ബിജു, പുനലൂർ ഡി.വൈ.എസ്.പി അനിൽകുമാർ, വാർഡ് അംഗം പി. ലൈലാബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.