തിരുവനന്തപുരം: മദ്യം അടക്കമുള്ള സാമൂഹിക തിന്മകളും ധൂര്‍ത്തും ഒഴിവാക്കിയാല്‍ വിവാഹം കുടുംബങ്ങൾക്ക് പേടിസ്വപ്‌നമാകില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. വിവാഹാവശ്യത്തിന് ഭീമമായ തുക വേണ്ടിവരുമെന്ന തോന്നലില്‍ വിവാഹത്തെ ഒരുപേടി സ്വപ്‌നമായി കാണുന്ന നിരവധി കുടുംബങ്ങളുണ്ട്. എന്നാല്‍, വിവാഹത്തിെൻറ പേരിലുള്ള ധൂര്‍ത്തും മദ്യസൽകാരമടക്കമുള്ള സാമൂഹികതിന്മകളും ഒഴിവാക്കിയാൽ ഈ പേടിസ്വപ്‌നത്തില്‍നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതയുടെ കുടുംബ പ്രേക്ഷിത ശുശ്രൂഷയായ സാന്ത്വനം മംഗല്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഓഖി ദുരിതബാധിതരായ കുടുംബങ്ങളിലെയും സമാന സാഹചര്യത്തില്‍ ജീവിക്കുന്നവരുമായ 28 യുവതികള്‍ക്കുമുള്ള മംഗല്യ സഹായവും അദ്ദേഹം വിതരണം ചെയ്തു. മൂന്നുലക്ഷം രൂപവരെയുള്ള തുകയാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. 60 യുവതികള്‍ക്കുള്ള മംഗല്യ സഹായം നേരത്തേ വിതരണം ചെയ്തിരുന്നു. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബൃഹത്തായ ഒരു കര്‍മപദ്ധതി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. ലാറ്റിന്‍ മാട്രിമോണി വെബ്സൈറ്റിെൻറ ഉദ്ഘാടനം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് നിര്‍വഹിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, മോണ്‍. ജയിംസ് കുലാസ്, ഫാ. എ.ആര്‍. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.