മയ്യനാട്: ജന്മംകുളം ചില്ലയിൽ ക്രിയേറ്റിവ് ഫ്രീലാൻസ് 'ഈ തണലിൽ ഇത്തിരി' എന്ന പേരിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള വേനൽകാല ക്യാമ്പ് സമാപിച്ചു. പ്രകൃതിയെ നേരിൽകണ്ട് മനസ്സിലാക്കാനും അടുത്തറിയാനും അവസരമൊരുക്കിയ ക്യാമ്പിൽ ചിത്രരചന, ശിൽപനിർമാണം, വൃക്ഷങ്ങളെ പരിചയപ്പെടൽ, കായൽയാത്ര തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. മയ്യനാട് മുക്കം ബോട്ട് ജെട്ടിയിലിരുന്ന് പരവൂർ കായലിെൻറ മനോഹാരിത കുട്ടികൾ കാൻവാസിലാക്കി. ചിത്രകാരനും ശിൽപിയുമായ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.