തിരുവനന്തപുരം: വിലകുറഞ്ഞ പബ്ലിസിറ്റിക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിക്ക് താൽപര്യമെന്നും അദ്ദേഹം ഇപ്പോഴും പൊലീസ് കളിക്കുകയാണെന്നും ടി.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി. ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലിയെടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് മാന്വലിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് ജീവനക്കാരെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ സ്ഥലം മാറ്റുകയാെണന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാറിെൻറ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷെൻറ (ടി.ഡി.എഫ്) ആഭിമുഖ്യത്തിൽ എല്ലാ ഡിപ്പോകളിലും സംഘടിപ്പിച്ച പ്രതിഷേധജ്വാലയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡിപ്പോക്ക് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടി.ഡി.എഫ് ഭാരവാഹികളായ ആര്‍. ശശിധരന്‍, ആര്‍. അയ്യപ്പന്‍, അജയകുമാര്‍, ജയകുമാരി, ജയചന്ദ്രന്‍, ഗോപകുമാര്‍, വി.എസ്. പ്രശാന്ത്, ജോസഫ്, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വൈദ്യുതി നിഷേധിച്ചതായി പരാതി തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിജീവനക്കാരോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിെര തിരുവനന്തപുരം ഡിപ്പോയില്‍ ടി.ഡി.എഫിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്ക് വൈദ്യുതി നിഷേധിച്ചതായി പരാതി. വൈദ്യുതി വിച്ഛേദിച്ചത് ശ്രദ്ധയിൽെപട്ട ടി.ഡി. എഫ് ഭാരവാഹികള്‍ കെ.ടി.ഡി.എഫ്.സി വാടകക്ക് നല്‍കിയ സ്റ്റാളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമിെച്ചങ്കിലും അതും അധികൃതര്‍ ഇടപെട്ട് തടെഞ്ഞന്ന് ഭാരവാഹികൾ പറയുന്നു. തുടര്‍ന്ന് ബസ് സ്റ്റാൻഡിനുള്ളിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് വൈദ്യുതി എത്തിച്ചാണ് പരിപാടി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.