പിക്^അപ്​ വാൻ റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി

പിക്-അപ് വാൻ റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി കൊട്ടിയം: കാൽനടയാത്രക്കാരനെയും ബൈക്ക് യാത്രികനേയും ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയതിനെ തുടർന്ന് നിയന്ത്രണംവിട്ട പിക്-അപ് വാൻ റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ രണ്ട് തൂണുകൾ തകർന്നുവീണു. അപകടസമയം മറ്റ് വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വ്യാഴാഴ്ച പുലർച്ചേ ഒന്നരയോടെ ദേശീയപാതയിൽ ഉമയനല്ലൂർ ജമാഅത്ത് പള്ളിക്ക് സമീപത്തായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിച്ച കാൽനടയാത്രികനെ തട്ടാതിരിക്കാൻ ബൈക്ക് വെട്ടി തിരിച്ചു. ഓടി മാറിയ വഴിയാത്രക്കാരനും ബൈക്ക്യാത്രികനും പിക്-അപ് വാനിന് മുന്നിൽപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വാനി​െൻറ നിയന്ത്രണംവിട്ടത്. സ്ഥലത്തെത്തിയ വൈദ്യുതി ബോർഡ് ജീവനക്കാർ വൈദ്യുതി ഓഫ് ചെയ്തതിനാൽ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.