lead ദുഷ്​പ്രചാരണത്തിനെതിരെ പൊലീസി​െൻറ സമൂഹമാധ്യമ സെൽ

തിരുവനന്തപുരം: മൊബൈല്‍ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാനാവില്ലെന്ന ഹൈകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരെയും നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയും ട്രോൾ ഉൾപ്പെടെ മുന്നറിയിപ്പുമായി പൊലീസ്. പൊലീസ് ആസ്ഥാനത്ത് രൂപവത്കരിച്ച സോഷ്യല്‍ മീഡിയ സെല്ലാണ് സമൂഹമാധ്യമത്തിൽ സജീവമാകുന്നത്. അശ്രദ്ധമായി വാഹനമോടിച്ചാല്‍ നടപടിയെടുക്കാന്‍ പല വഴികളുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ട്രോളുകൾ. മൊബൈ‍ല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാനാവിെല്ലന്ന ഹൈകോടതി പരാമര്‍ശത്തി​െൻറ വാസ്തവമറിയാതെ പ്രചാരണം നടത്തുന്നവർക്ക് ശക്തമായ മറുപടിയും പൊലീസ് നൽകുന്നു. നിപ പനിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊലീസ് ആക്ടി‍ലെ 118 ഇ വകുപ്പുപ്രകാരം പൊലീസ് കേസെടുത്ത വിഷയത്തിലാണ് ഹൈകോടതി ഇടപെടലുണ്ടായത്. ഇങ്ങനെ കേസെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുമ്പോഴും അശ്രദ്ധമായി വാഹനമോടിച്ചാല്‍ മറ്റ് ‍വകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽനിന്ന് പൊലീസിന് ഹൈകോടതി വിലക്കില്ല. പൊലീസി​െൻറ ജനകീയത തിരിച്ചുപിടിക്കുക കൂടി ലക്ഷ്യമിട്ടാണ് സമൂഹമാധ്യമ പ്രചാരണം. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നവരെ എഴുത്തുപരീക്ഷ അടക്കം നടത്തിയാണ് പൊലീസി​െൻറ സോഷ്യൽ മീഡിയ സെൽ സജീവമാക്കിയത്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.