ആലുംപീടിക കാക്കാ ചാൽ കായൽ നികത്തുന്നത്​ തടഞ്ഞു

ഓച്ചിറ: ക്ലാപ്പന ആലുംപീടിക കാക്കാ ചാലിൽ വ്യാപക നികത്തൽ. നിലങ്ങളും ജലാശയങ്ങളുമാണ് നികത്തുന്നത്. ക്ലാപ്പനയുടെ കിഴക്കൻ ഭാഗത്തും ചള്ളൂർ ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭാഗത്താണ് നികത്തൽ തകൃതി. റവന്യൂ അധികാരികൾ വിലക്ക് ഏർപ്പെടുത്തിെയങ്കിലും നികത്തുന്നത് നിർബാധം തുടരുകയാണ്. ഡി.വൈ.എഫ്.ഐ നേതാവി​െൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നികത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുധാകരൻ, എം.എസ്. രാജു, വി. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൊടികുത്തി തടഞ്ഞു. ക്ലാപ്പനപഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ, സെക്രട്ടറി സുശീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വരവിള മനേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. ആർ.ഡി.ഒയ്ക്ക് പഞ്ചായത്ത് പരാതി നൽകി. ഓൺലൈൻ വ്യാപാരം ചെറുകിടവ്യാപാരമേഖലയെ തകർത്തു -കെ.എൻ. ബാലഗോപാൽ ചിത്രം - ചവറ: ചെറുകിടവ്യാപാരമേഖലയെ തകർക്കുന്ന ഓൺലൈൻവ്യാപാരങ്ങൾ രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെ ഉപജീവനമാർഗവും തൊഴിലവസരങ്ങളും നഷ്ടമാക്കുമെന്ന് സി.പി.എം ജില്ലസെക്രട്ടറി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ലാ വാഹനപ്രചാരണജാഥ ചവറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യൂനിയൻ ഏരിയ പ്രസിഡൻറ് കെ. മോഹനക്കുട്ടൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി ടി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. എൻ. വിജയൻപിള്ള എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരൻ, ജില്ലാ പ്രചാരണ ജാഥ വൈസ് ക്യാപ്റ്റൻ സബിദാബീഗം എന്നിവർ സംസാരിച്ചു. ജാഥക്ക് വിവിധസ്ഥലങ്ങളിൽ സ്വീകരണം നൽകി. ഐഡൻറിറ്റി കാർഡ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ജില്ലാ പ്രചാരണജാഥ 26ന് കൊല്ലത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.