തിരുവനന്തപുരം: ആലുവ ജനസേവ ശിശുഭവനില്‍നിന്ന് കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ജനസേവ ശിശുഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിയോട് ശിശുക്ഷേമസമിതി. കുട്ടികളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ആധാര്‍കാര്‍ഡ് സഹിതമാണ് ഹാജരാക്കേണ്ടതെന്നും ഇതുസംബന്ധിച്ച് അയച്ച കത്തില്‍ പറയുന്നു. കാണാതായ കുട്ടികളെ അധ്യയനവർഷം തുടങ്ങുംമുമ്പ് അവരുടെ പഠനത്തെ ബാധിക്കാത്തവിധം സ്‌കൂളില്‍ എത്തിക്കണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഏപ്രിൽ 19ന് നടത്തിയ പരിശോധനയില്‍ ജെ.ജെ ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 104 കുട്ടികളെ കണ്ടത്തി. എന്നാൽ, പിന്നീട് നടന്ന പരിശോധനയില്‍ ഇതിൽ 50 കുട്ടികളെ കണ്ടെത്താനായില്ല. കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവന് ആയതുമില്ല. ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനസേവ ശിശുഭവന്‍ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആൻഡ് പ്രൊട്ടക്ഷന്‍) നിയമപ്രകാരം ഞായറാഴ്ച സാമൂഹികനീതി വകുപ്പ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.