പ്രതിഭകൾക്ക് വിജയമരം നൽകി പന്മനയിൽ അനുമോദനം

ചവറ: വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകൾക്ക് വിജയമരം നൽകി അനുമോദനം. പന്മന ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കാണ് പഠനത്തിനൊപ്പം പരിസ്ഥിതിസംരക്ഷണത്തി​െൻറ പാഠങ്ങൾ കൂടി പകർന്ന് നൽകി അനുമോദനം ഒരുക്കിയത്. സദ്ഗമയ 2018 എന്ന പരിപാടിയിൽ മാവിൻതൈകൾക്കൊപ്പം 'അസാധ്യമായ സാധ്യതകൾ' എന്ന എ.പി.ജെ. അബ്ദുൽ കലാമി​െൻറ പുസ്തകവും സമ്മാനിച്ചു. 90ലധികം വിദ്യാർഥികളെത്തിയിരുന്നു. ചവറ എസ്.എച്ച്.ഒ ഇളങ്കോ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ അവാർഡ് ദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി അധ്യക്ഷത വഹിച്ചു. പെരുമണ്‍ പാലം തടസ്സങ്ങള്‍ മാറുന്നു; ടെന്‍ഡന്‍ നടപടികള്‍ ഉടൻ ചിത്രം - അഞ്ചാലുംമൂട്: പെരുമണ്‍ പേഴുംതുരുത്ത് പാലത്തി​െൻറ തടസ്സങ്ങള്‍ക്ക് നീങ്ങുന്നു. പാലംനിർമിക്കുന്നതിന് ഏറ്റെടുക്കേണ്ട വസ്തുക്കളുടെ ഉടമകള്‍ സമ്മതപത്രം നല്‍കിയിരുന്നു. വിശദ റിപ്പോര്‍ട്ട് കലക്ടര്‍ സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിക്ക് കൊടുത്ത് അംഗീകാരം വാങ്ങണം. ഉടമകള്‍ക്ക് തുക നല്‍കിയാലുടന്‍ വസ്തു ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറും. പെരുമണ്‍ പേഴുംതുരുത്ത് പാലത്തിന് 52 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എന്നാല്‍, ഭൂവുടമകളുമായുള്ള തര്‍ക്കം നിര്‍മാണ പ്രാരംഭപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു. പനയം ഗ്രാമപഞ്ചായത്തില്‍ 25 പേരുടെയും മണ്‍റോതുരുത്ത് പഞ്ചായത്തില്‍ 17 പേരുടെയും ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ പനയം പഞ്ചായത്തിലെ 18 പേരും മണ്‍റോതുരുത്തിലെ 16 പേരും സമ്മതപത്രം നല്‍കിയതായും ബാക്കിയുള്ളവര്‍ ജില്ലാ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിലും സമ്മതപത്രം നല്‍കും. പെരുമണില്‍ 2,76,384 രൂപയും മണ്‍റോതുരുത്തില്‍ 2,25,651 രൂപയുമാണ് സ​െൻറിന് വില. പെരുമണില്‍ 14 ആര്‍, മണ്‍റോതുരുത്തില്‍ 20 ആര്‍ വീതം വസ്തുക്കളാണ് ഏറ്റെടുക്കുന്നത്. അഷ്ടമുടി മുക്കില്‍ നിന്നും പെരുമണ്‍ വരെയും പേഴുംതുരുത്തിലെയും അപ്രോച്ച് റോഡ് ഉള്‍പ്പെടെ കിഫ്ബി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. തടസ്സങ്ങള്‍ മാറി കിട്ടിയാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എം. മുകേഷ് എം.എല്‍.എയുടെ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.