തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഴക്കാലപൂർവ ശുചീകരണത്തിന് പിന്തുണയും സഹായവും നൽകാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. മലിനീകരണമുണ്ടാക്കുന്ന പ്രദേശം കണ്ടെത്തുന്നതിനും ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പ് നൽകും. തുടരുന്നവർക്കെതിരെ നിയമനടപടിയെടുക്കും. പൊലീസ് ഓഫിസും പരിസരങ്ങളും ഗ്രീൻേപ്രാട്ടോകോൾ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടി എത്രയുംവേഗം പൂർത്തിയാക്കണമെന്ന് നിർദേശംനൽകി. നടപടി റിപ്പോർട്ട് ജൂൺ 15നകം പൊലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.