ഗാന്ധിയിൽനിന്ന് പാഠം പഠിക്കണം -ബി. രാജീവൻ ആധുനികകാലത്ത് റമദാൻ മനസ്സിലാക്കപ്പെടുന്നത് പ്രതിബദ്ധതയും ആത്മശക്തിയും വർധിപ്പിക്കുന്ന വ്രതമെന്ന നിലക്കാണ്. ആ നിലയിൽ പഴയകാലത്തേക്കാൾ റമദാന് പ്രസക്തി ഏറുകയാണ്. കമ്പോളവത്കരണത്തിെൻറ ആക്രമണത്തിൽനിന്ന് രക്ഷപ്രാപിക്കാനും മനുഷ്യെൻറ ആന്തരീകവും ആത്മീയവുമായ ശക്തികളെ ദൃഢമാക്കാനും ഉതകുന്ന അനുഷ്ഠാനമാണിത്. മറ്റെല്ലാ മതവിശ്വാസികളുടെയും സഹിഷ്ണുതയും സമീപനവും ഇവിടെ ആവശ്യമാണ്. അതിന് ഉദാഹരണം മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതമാണ്. ടോൾസ്റ്റോയി ഫാമിൽ റമദാൻ വ്രതാനുഷ്ഠാനത്തിന് നേതൃത്വംനൽകിയത് ഗാന്ധിയാണ്. എല്ലാ മതത്തിലുംപെട്ട കുട്ടികൾ അവിടെ അന്തേവാസികളായിരുന്നു. ഇന്ത്യയിൽനിന്നുള്ളവരാകട്ടെ, പലജാതിക്കാർ. ജൂതന്മാരടക്കമുള്ള മതവിഭാഗങ്ങൾ. അവിടെ ഗാന്ധി മുടക്കംകൂടാതെ റമദാൻ വ്രതമനുഷ്ഠിച്ചു. എല്ലാ മതക്കാരുടെയും അനുഷ്ഠാനങ്ങളിൽ അവർക്കൊപ്പം പങ്കാളിയായി. റമദാെൻറ ഭാഗമാകാൻ ഗാന്ധി ഖുർആൻ പഠിച്ചു. പിന്നീട് ഖുർആെൻറ സന്ദേശം കുട്ടികളെ പഠിപ്പിച്ചു. ഗാന്ധിയുടെ ആ സഹിഷ്ണുതയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. മതസഹിഷ്ണുതയും സാഹോദര്യത്തിെൻറയും പാഠം ഗാന്ധിയിൽനിന്ന് പഠിക്കണം. അതും എല്ലാകാലത്തേക്കാളും ആഗോള മുതലാളിത്തം സർവമേഖലകളും കീഴടക്കുന്ന കാലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.