വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും പ്രതിഷേധമാർച്ച്​ നടത്തി

തിരുവനന്തപുരം: തൂത്തുക്കുടിയിൽ കോർപറേറ്റ് ഭീമനായ വേദാന്തക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുകയും സമരം ചെയ്യുന്ന ജനങ്ങളെ കൊല്ലുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മ​െൻറും സംയുക്തമായി തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പ്രകടനം സെക്രേട്ടറിയറ്റിന് മുന്നിൽ അവസാനിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് ദല്ലാളന്മാരായി മാറിയ പരമ്പരാഗത രാഷ്ട്രീയപാർട്ടികൾ ജനകീയസമരങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി നബീൽ പാലോട്, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സാബിർ പുലാപറ്റ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേലി എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.