ഏരൂരിൽ മൂല്യവർധിത മാംസോൽ​പന്ന നിർമാണ പ്ലാൻറ്​ സ്ഥാപിക്കുന്നു

അഞ്ചൽ: പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ (എം.പി.ഐ) നടപ്പാക്കുന്ന വൈവിധ്യവത്കരണത്തി​െൻറ ഭാഗമായി മൂല്യവർധിത മാംസോൽപന്ന നിർമാണ പ്ലാൻറ് ഏരൂർ വിളക്കുപാറയിൽ സ്ഥാപിക്കുന്നു. ഇതിനുള്ള അംഗീകാരം ലഭിെച്ചന്നും പ്ലാൻറി​െൻറ ശിലാസ്ഥാപനം 26ന് രാവിലെ 11ന് മന്ത്രി കെ. രാജു നിർവഹിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13.50 കോടി രൂപയാണ് മുതൽമുടക്ക്. ഭക്ഷ്യ സുരക്ഷാനിയമം പാലിച്ച് വിദഗ്ധരായ ഡോക്ടർമാരുടെയും ഫുഡ് ടെക്നോളജിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ ശാസ്ത്രീയമായി മാംസം സംസ്കരിച്ച്, സംശുദ്ധവും രുചികരവുമായ ഇറച്ചി ഉൽപന്നങ്ങൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പ്ലാൻറ് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി ഏരൂർ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കി. മട്ടൺ, ബീഫ്, അച്ചാറുകൾ, സോസേജ്, കട്ലറ്റ്, മീറ്റ് ബോൾ, മീറ്റ് പക്കോട, കബാബ്, നഗട്ട്സ്, മുട്ട, പാൽ, കാബേജ്, പൊട്ടറ്റോ, കോളിഫ്ലവർ, കാരറ്റ് സോയാബീൻ, പച്ചക്കറി എന്നിവ ചേർത്തുണ്ടാക്കുന്ന വിവിധ ഉൽപന്നങ്ങൾ, ജ്യൂസുകൾ എന്നിവയാണ് ഇവിടെ നിർമിക്കപ്പെടുന്ന മൂല്യവർധിത ഉൽപന്നങ്ങൾ. ഒരു വർഷത്തിനകം പ്ലാൻറി​െൻറ നിർമാണം പൂർത്തീകരിച്ച് ഉൽപാദനം ആരംഭിക്കും. വാർത്താസമ്മേളനത്തിൽ എരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന മുരളി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സന്തോഷ്, എം.പി.ഐ ജനറൽ മാനേജർ ഡോ. സജി ഈശോ, പ്രൊഡക്ഷൻ മാനേജർ സിഷാൻ ജോയി, ഗ്രാമപഞ്ചായത്ത് അംഗം ആർ. ബിജു, സംഘാടകസമിതി ഭാരവാഹികളായ ഡോൺ വി. രാജ്, ഇ.എസ്. രാജൻ, ലിജി ജോൺസൻ, കെ.എസ്. ബിനു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.