കൊല്ലം: കേരളത്തിെൻറ വേറിട്ടവളർച്ചക്ക് കാരണമായ നാട്ടുനന്മകളും കൂട്ടായ്മകളും തകർക്കാൻ വർഗീയ-ലഹരിസംഘങ്ങൾ സംഘടിതശ്രമം നടത്തുകയാണെന്നും രക്ഷാകർത്താക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കവി മുരുകൻ കാട്ടാക്കട. മയ്യനാട് ധവളക്കുഴി െഎക്യജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡൻറ് കെ. നജിമുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണവിജയം നേടിയ മയ്യനാട് വെള്ളമണൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനും പദ്ധതിനിർവഹണത്തിൽ സംസ്ഥാനത്ത് മികച്ച സ്ഥാനം നേടിയ മയ്യനാട് ഗ്രാമപഞ്ചായത്തിനും ൈലബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ ആദരവ് സമർപ്പിച്ചു. പുതിയ പുസ്തകങ്ങളുടെ വിതരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ സമ്മാനദാനം നിർവഹിച്ചു. സജീവ് മാമ്പറ, ശോഭ ടീച്ചർ, ലീലാവതി ടീച്ചർ, ഡെന്നി സുദേവൻ എന്നിവർ സംസാരിച്ചു. താൽക്കാലിക അധ്യാപക ഒഴിവ് കൊല്ലം: വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപക തസ്തികയിൽ ഒരു ഒഴിവുണ്ട്. കെ.ടി.ഇ.ടിയും ടി.ടി.സിയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 29ന് രാവിലെ 10 മുതൽ പഞ്ചായത്ത് എൽ.പി സ്കൂളിലാണ് ഇൻറർവ്യൂ. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 9846608323. ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എൽ.പി.എസിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 28ന് രാവിലെ 11ന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് കെ. രമണി അറിയിച്ചു. തഴവ: തഴവ ഗവ. എ.വി എൽ.പി.എസിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 30ന് രാവിലെ 11ന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് ശോഭനകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.