വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവാകുന്നു

നെയ്യാർ: അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളിൽനിന്ന് വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവാകുന്നു. അടുത്തിടെയാണ് വ്യാപകതോതില്‍ വളര്‍ത്തുമൃഗങ്ങളെ കാണാതാകുന്നത്. ഇവയെ പുലി കൊണ്ടുപോകുകയാെണന്നാണ് ആദിവാസികൾ പറയുന്നത്. കാപ്പുകാട്, കൊമ്പൈ, ആയിരംകാൽ, പത്തായംവച്ച അപ്പ് തുടങ്ങിയ ഊരുകളിൽനിന്ന് കോഴി, ആട്, പട്ടി എന്നിവയെയാണ് കാണാതാകുന്നത്. ആദ്യമൊക്കെ ഇടവിട്ട ദിവസങ്ങളിലാണ് ഇവയെ കാണാതായിരുന്നത്. ഇപ്പോൾ ഊരുകളിൽനിന്ന് ഒന്നൊന്നായി വളർത്തുമൃഗങ്ങൾ അപ്രത്യക്ഷമാകുകയാണ്. ഈ ഭാഗത്ത് പുലിയിറങ്ങിയതായുള്ള സംശയമാണ് ആദിവാസികൾ ഉറപ്പിക്കുന്നത്. ഇതോടെ കുട്ടികളെ പുറത്ത് വിടാനും ഇവർ ഭയക്കുന്നു. വിവരം വനംവകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ വനത്തിലെത്തുന്ന വേട്ടസംഘമാണ് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതെന്നും ആരോപണമുണ്ട്. കൂട്ടത്തോടെ ആദിവാസികളുടെ വളര്‍ത്തുമൃഗങ്ങൾ നഷ്ടമാകുന്നത് ഇവരുടെ സാമ്പത്തികനില മോശമാക്കാനും ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.