ഭൂരഹിതർക്ക്​ ഒപ്പുശേഖരണം

തിരുവനന്തപുരം: ഏകത പരിഷത്ത് പ്രസ്ഥാനത്തി​െൻറ ഭൂരഹിതർക്ക് വേണ്ടി രാഷ്ട്രപതിക്ക് 10 ലക്ഷം പേരുടെ ഒപ്പ് ശേഖരണം മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ദേശീയ പാർപ്പിട അവകാശനിയമം നടപ്പാക്കുക, ദേശീയ ഭൂപരിഷ്ക്കരണനയം രൂപവത്കരിക്കുക, വനിതാ കർഷക അവകാശനിയമം നടപ്പാക്കുക, ഭൂവിഷയങ്ങൾ പരിഹരിക്കാൻ ൈട്രബ്യൂണലുകളും അതിവേഗ കോടതികളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഒപ്പുശേഖരണം. ഏകത പരിഷത്ത് പ്രസിഡൻറ് ഇ. നിസാമുദ്ദീൻ സെക്രട്ടറി എസ്. ഉദയകുമാർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.