തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരും സവര്‍ണരോ അവര്‍ണരോ അല്ലെന്നും എല്ലാ പ്രീപ്രൈമറികളെയും അംഗീകരിച്ച് അധ്യാപകര്‍ക്കും ആയമാര്‍ക്കും മാന്യമായ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഒാള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്ക് പറഞ്ഞാല്‍ പാലിക്കുന്ന ശീലം കേന്ദ്ര സര്‍ക്കാറിനില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതുപോലെ അകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീപ്രൈമറി അധ്യാപകര്‍ക്ക് ജീവിക്കാനുള്ള വേതനം നല്‍കുക, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുക, അധ്യാപക തസ്തികകള്‍ അംഗീകരിക്കുന്നതിന് അണ്‍എക്കണോമിക് മാനദണ്ഡം എടുത്തുകളയുക, കായികപ്രവര്‍ത്തി പരിചയ അധ്യാപക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.പി.ഐ ജില്ലാ സെക്രട്ടറി അനില്‍, ജോയൻറ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വിസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. മോത്തിലാല്‍, എ.കെ.എസ്.ടി.യു പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച സമരത്തിെൻറ സമാപനം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.