തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ െഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവർ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30ന് രാവിലെ 11ന് പ്രിന്‍സിപ്പൽ മുമ്പാകെ ഇൻറര്‍വ്യൂവിന് എത്തണം. (ഫോണ്‍: 0471-2417112). പരീക്ഷാഫലം തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.റ്റി എന്നിവ 2017 നവംബറില്‍ നടത്തിയ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും 'കൈറ്റി'െൻറയും (ഐടി@സ്‌കൂള്‍) വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹത നേടിയവരുടെ വിവരം വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും കാര്യാലയത്തില്‍ പരിശോധനക്ക് ലഭിക്കും. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. 2018-19 വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ അപേക്ഷിക്കണം. (കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.