മനുഷ്യക്കടത്ത് സംഘങ്ങൾ തലസ്​ഥാനത്ത് വീണ്ടും സജീവം

വള്ളക്കടവ്: മനുഷ്യക്കടത്ത് സംഘങ്ങൾ നഗരത്തിൽ വീണ്ടും സജീവം. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള എമിേഗ്രഷൻ പരിശോധനകൾ വിമാനത്താവളങ്ങളിൽ കർശനമാക്കിയതോടെയാണ് തീർഥാടന വിസകളിലും വ‍്യാജ വിസകൾ വഴിയും മനുഷ‍്യക്കടത്ത് നടത്തുന്നത്. തലസ്ഥാനത്ത് കച്ചവടം ഉറപ്പിക്കുന്ന സംഘങ്ങൾ തമിഴ്നാട് വിമാനത്താവളം വഴിയാണ് മനുഷ‍്യക്കടത്ത് നടത്തുന്നത്. 30,000 മുതൽ 50,000 രൂപ വരെയാണ് ആളൊന്നിന് ഇവർ ഈടാക്കുന്നത്. ഇത്തരക്കാർ വ‍്യാജ വിസകൾ വരെ നൽകി മനുഷ‍്യക്കടത്ത് നടത്തുന്നുമുണ്ട്. തൊഴിൽ വിസ ലഭിച്ചിട്ടും വിദേശത്തേക്ക് കടക്കാൻ കഴിയാത്തവരെ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വ്യാജ വിസയില്‍ ജപ്പാൻ വിമാനത്താവളത്തിൽ ഇറങ്ങാന്‍ ശ്രമിച്ച മലയാളി യാത്രക്കാരനെ ജപ്പാന്‍ എമിേഗ്രഷന്‍ അധികൃതര്‍ ഡീപോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തെ എമിേഗ്രഷന്‍ വിഭാഗത്തി​െൻറ കണ്ണ് വെട്ടിച്ചായിരുന്നു ഇയാള്‍ കടന്നത്. മുമ്പ് വിമാനത്താവളത്തിൽ മനുഷ്യക്കടത്ത് വർധിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് എമിേഗ്രഷൻ ചുമതല സംസ്ഥാന പൊലീസിൽനിന്ന് ഐ.ബി ഏെറ്റടുത്ത് പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിർജീവമായ സംഘങ്ങളാണ് വീണ്ടും മനുഷ്യക്കടത്തുമായി രംഗത്തെത്തിയത്. തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ എമിേഗ്രഷൻ പരിശോധനകൾ കർശനമല്ലാത്തതും ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കഴിയുന്നതും സംഘങ്ങൾക്ക് സഹായകമാവുന്നുണ്ട്. നേരത്തേ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളുടെ തുടരന്വേഷണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. തീർഥാടന വിസകളിൽ ഇസ്രായേൽ, റോം തുടങ്ങിയ രാജ‍്യങ്ങളിൽ പോകുന്നവർ വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുവരാതിരിക്കുമ്പോഴാണ് മനുഷ‍്യക്കടത്താെണന്ന് അറിയുന്നത്. ഇത്തരത്തിൽ മടങ്ങിവരാത്ത നിരവധിപേർക്കെതിരെ എമിേഗ്രഷൻ വലിയതുറ പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ തുടരന്വേഷണം നടക്കാറുമില്ല. സന്ദർശക വിസയിലും തീർഥാടന വിസകളിലും പോകുന്നവർക്ക് കൂടുതൽ എമിേഗ്രഷൻ നടപടി ക്രമങ്ങൾ ആവശ്യമില്ലാത്തതും മടക്ക ടിക്കറ്റും സത്യവാങ്മൂലവും മാത്രം മതിയെന്നുള്ളതും സംഘങ്ങൾക്ക് കൂടുതൽ ഗുണകരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.