ജീവിതബോധവത്​കരണ പാഠങ്ങളുമായി വെബ്​സൈറ്റ്​

തിരുവനന്തപുരം: ജീവിതബോധവത്കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തി ഭാഷാപണ്ഡിതനായ ഡോ. ബി.സി. ബാലകൃഷ്ണ​െൻറ നേതൃത്വത്തില്‍ തയാറാക്കിയ മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി ജി.വി സ്‌കൂള്‍ ഓഫ് ലൈഫ് അവെയര്‍നെസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും പ്രയോജനകരമായ രീതിയിലാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും ഇതില്‍ അംഗങ്ങളായി പേര് രജിസ്റ്റര്‍ ചെയ്യാം. 100 രൂപ മുടക്കി അംഗങ്ങളാകുന്നവര്‍ക്ക് ദിവസവും ജീവിതബോധവത്കരണ പാഠങ്ങള്‍ വായിക്കുകയും ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം www.gvschooloflife.com വെബ്സൈറ്റില്‍ ലഭ്യമാണ്. ചെയര്‍മാന്‍ ഡോ. ബി.സി ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി ഓമന സതീഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തല്‍ പങ്കെടുത്തു. പൈതൃകം 2018ന് ഇന്ന് തുടക്കം തിരുവനന്തപുരം: കുൈവത്ത് ആസ്ഥാനമായ സമുദ്ര ആർട്സ് ഇൻറർനാഷനൽ സംഘടിപ്പിക്കുന്ന 'പൈതൃകം 2018' വെള്ളിയാഴ്ച മുതൽ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 20 പേർ നൃത്ത ഇനങ്ങൾ അവതരിപ്പിക്കും. പുതിയ പ്രതിഭകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ വീണ ജനാർദനൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ മേയർ വി.കെ. പ്രശാന്ത് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.