മ്യൂസിയത്തിൽ​ ഇനി വർണമത്സ്യങ്ങളെയും കടൽജീവികളെയും കാണാം; നവീകരിച്ച അക്വേറിയം തുറന്നു

തിരുവനന്തപുരം: കാഴ്ചക്കാർക്ക് ഇനി മ്യൂസിയത്തിൽ വർണമത്സ്യങ്ങളെയും കാണാം. മോടികൂട്ടി തുറന്ന അക്വേറിയത്തിൽ കടൽജീവികളും നക്ഷത്രമത്സ്യങ്ങളും പവിഴപ്പുറ്റുകളുമൊക്കെ അടങ്ങിയ വിസ്മയലോകമാണ് ഒരുക്കിയിരിക്കുന്നത്. അക്വേറിയം, ഇന്ത്യൻ കാട്ടുപോത്തി​െൻറ കൂട് എന്നിവയുടെ ഉദ്ഘാടനവും ചിത്രശലഭപാർക്ക് മൃഗശാല ഓഫിസ്-സ്റ്റോർ സമുച്ചയം എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി കെ. രാജു നിർവഹിച്ചു. മുമ്പ് അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നവീകരിച്ചത്. കെട്ടിടത്തിന് പുറത്തായി മനോഹരമായ ലാൻഡ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. ഇവിടെ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും ശിൽപങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറിയ വെള്ളച്ചാട്ടവും അരുവികളും കെട്ടിടത്തിന് മുന്നിലുണ്ട്. നേരത്തെ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി വലിയ ടാങ്കുകളിലാണ് മത്സ്യങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നത്. ജെല്ലിഫിഷ്, ഗോൾഡ് ഫിഷ്, വെൽഫിഷ്, അരോണ എന്നിങ്ങനെ വ്യത്യസ്ത ഇനം മത്സ്യങ്ങൾ പ്രദർശനത്തിനുണ്ട്. രണ്ടുകോടി 19 ലക്ഷം മുടക്കിയാണ് വീകരണം. കെ. മുരളീധരൻ എം.എൽ.എ, മൃഗശാല സെക്രട്ടറി അനിൽ, മുൻ ഡയറക്ടർ കെ. ഗംഗാധരൻ, കൗൺസിലർ പാളയം രാജൻ, നാച്യുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് എസ്. അബു, മ്യൂസിയം ആൻഡ് ആർട്ട് ഗാലറി സൂപ്രണ്ട് പി.എസ്. മഞ്ജുളാദേവി, ഗാർഡൻ സൂപ്രണ്ട് ജി.ആർ. രാജഗോപാൽ, സൂപ്രണ്ട് ടി.വി. അനിൽകുമാർ, വെറ്ററിനറി സർജൻ ജേക്കബ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.