മെഡിക്കല്‍ കോളജ് നടപ്പാതകള്‍ ​ൈകയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകള്‍ ൈകയേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മെഡിക്കല്‍ കോളജ് പൊലീസി​െൻറ സഹായത്തോടെയാണ് ഒഴിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, സെക്യൂരിറ്റി ഓഫിസര്‍ ബാബു പ്രദീപ് , കൗണ്‍സിലര്‍ എസ്.എസ്. സിന്ധു എന്നിവരാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. പകര്‍ച്ചപ്പനി പ്രതിരോധത്തി​െൻറ ഭാഗമായി കാമ്പസിനുള്ളില്‍ ശുചിത്വവും സുരക്ഷയും കാല്‍നടക്കാര്‍ക്ക് സൗകര്യവും ഒരുക്കുന്നതിനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് ഇത് നടപ്പാക്കിയതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. റോഡ് കൈയേറി കച്ചവടം നടത്തിയിരുന്നതു മൂലം പ്രവേശന കവാടം മുതല്‍ അത്യാഹിത വിഭാഗം വരെ കാല്‍നട യാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കേണ്ടിവരുന്നതിനാല്‍ ഗതാഗത തടസ്സവും അപകടവും നിരന്തരം സംഭവിച്ചിരുന്നു. ആംബുലന്‍സുകാര്‍ക്കും കോളജ് ബസ് ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ക്കും യഥാസമയം കാമ്പസിനുള്ളില്‍ പ്രവേശിക്കാനും കഴിയില്ലായിരുന്നു. അനധികൃത കച്ചവടം മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ കാമ്പസ് വൃത്തിഹീനമാക്കുന്നതിനും ഡ്രെയിനേജും ഓടകളും ബ്ലോക്ക് ആകുന്നതിനും എലികളും തെരുവു നായ്ക്കളും പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും കാരണമാകാറുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്കും കാരണമായ പശ്ചാത്തലത്തിലാണ് ഈ നടപടി. കോളജ് അധികൃതരുടെ ഈ നടപടിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്തുണയും അഭിനന്ദനവും ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പറഞ്ഞു. കാമ്പസ് ഇതേ രീതിയില്‍ കൊണ്ടുപോകാന്‍ എല്ലാവരുടെയും പിന്തുണയും സൂപ്രണ്ട് അഭ്യര്‍ഥിച്ചു. ഇതോടൊപ്പം കാമ്പസില്‍ ഹരിതചട്ടം നടപ്പാക്കുന്നതി​െൻറ ഭാഗമായി കാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍, ഹോര്‍ഡിങ്സുകള്‍, ബാനറുകള്‍ എന്നിവയും നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.