തട്ടിപ്പി​െൻറ പുലിമുട്ട്

പൂന്തുറ: പുലിമുട്ട് നിർമാണത്തി​െൻറ പേരില്‍ വ്യാപകമായ തട്ടിപ്പ്. കടലാക്രമണത്തില്‍നിന്ന് തീരത്തെ വീടുകളെ സംരക്ഷിക്കുന്നതിനായി ബീമാപള്ളി ഭാഗെത്ത പുലിമുട്ട് നിർമാണത്തിലാണ് വ്യാപക തട്ടിപ്പ് നടക്കുന്നത്. വലിയ കരിങ്കല്ലുകള്‍ അടുക്കി പുലിമുട്ട് നിർമിക്കുന്നതിന് പകരം കനം കുറഞ്ഞ കല്ലുകൾ അടിഭാഗത്ത് അടുക്കിയശേഷം അതിന് മുകളിലാണ് വലിയ കല്ലുകൾ വെക്കുന്നത്. ശക്തമായ തിരമാലകള്‍ അടിക്കുന്നതോടെ അടിഭാഗത്തുനിന്ന് ചെറിയകല്ലുകള്‍ ഇളകിപ്പോകുന്നതോടെ പുലിമുട്ടുകള്‍ തകര്‍ന്നുവീഴുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുതുതായി ചെറിയതുറ-ബീമാപള്ളി ഭാഗത്ത് നിർമിച്ച പുലിമുട്ടുകള്‍ പലതും ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പുതന്നെ തകര്‍ന്നുതുടങ്ങി. ടിപ്പറില്‍ കൊണ്ടുവരുന്ന കല്ലുകൾ പരിശോധിച്ചശേഷം മാത്രമേ ഇറക്കാവൂ എന്ന നിർദേശം നിലനിൽക്കുന്നുണ്ടെങ്കിലും ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥ അതിന് തയാറാവുന്നില്ല . പരിശോധനകൾ ഇല്ലാത്തതിനെതുടർന്ന് കനം കുറഞ്ഞ കല്ലുകള്‍ ഇറക്കി കരാറുകാരനും തടിയൂരുന്നു. ഇത്തരത്തില്‍ ചെറിയകല്ലുകള്‍ അടുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പുലിമുട്ടില്‍നിന്ന് കടലിലേക്ക് ഇളകിവീഴുന്ന കല്ലുകള്‍ പിന്നീട് ശക്തമായ തിരമാലകളില്‍പെട്ട് തീരത്തേക്ക് അടിച്ചുകയറുന്നുണ്ട്. ബീമാപള്ളിയിലെ ഇപ്പോഴത്തെ പുലിമുട്ട് നിർമാണം പ്രഹസനമാെണന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനായി കടലിൽ കൂടുതല്‍ ദൂരം ഡ്രഡ്ജിങ് നടക്കുന്നതിനാൽ സമീപപ്രദേശങ്ങളില്‍ കടല്‍കയറ്റം ശക്തമാണ്. കഴിഞ്ഞദിവസം ശംഖുംമുഖത്തെ തീരവും റോഡും തകർത്തെറിഞ്ഞ തിരമാലകളുടെ രൗദ്രഭാവത്തിന് വ്യാഴാഴ്ചയും ശമനമില്ല. ചെറിയതുറ, വലിയതുറ, ബീമാപള്ളി ഭാഗങ്ങളില്‍ തീരത്തേക്ക് തിരമാലകള്‍ അടിച്ചുകയറാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കടലാക്രമണത്തില്‍ തിരമാലകള്‍ ശക്തമായി വീടുകളിലേക്ക് കയറിയാല്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് തീരവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.